മലപ്പുറം: ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എംഎസ്എഫിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറ് ഐ.ടി.ഐകളില്‍ അഞ്ചും എം.എസ്.എഫ് നേടി. 19 വര്‍ഷത്തെ എസ്.എഫ്.ഐയുടെ കുത്തക തകര്‍ത്താണ് പൊന്നാനി മാറഞ്ചേരി ഐ.ടി.ഐയില്‍ എം.എസ്.എഫ് മുന്നണി അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ 3 വര്‍ഷമായി എസ്.എഫ്.ഐ മാത്രം വിജയിച്ച് പോന്നിരുന്ന അരീക്കോട്, പുഴക്കാട്ടിരി ഐ.ടി.ഐ യൂണിയനുകള്‍ എം.എസ്.എഫ് മുന്നണി തിരിച്ചുപിടിച്ചു. വാഴക്കാട്, ചെറിയമുണ്ടം ഗവ: ഐ.ടി.ഐകള്‍ എം.എസ്.എഫ് നിലനിര്‍ത്തി. ഇവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ് മുന്നണി വിജയിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേയും പോളിടെക്നിക് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേയും വിജയത്തിന് പിന്നാലെയാണ് ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പിലും ജില്ലയിലെ എംഎസ്എഫ് ആധിപത്യം.
ഇടതുപക്ഷ സര്‍ക്കാറിന്റെയും ടെക്‌നിക്കല്‍ ബോര്‍ഡിന്റെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെയും അധികാരികളുടെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഭയക്കുന്ന എസ്.എഫ്.ഐക്കെതിരെയുമുള്ള വിദ്യാര്‍ത്ഥി പ്രഹരമാണ് ഐ.ടി.ഐ തിരഞ്ഞെടുപ്പ് ഫലമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. അവകാശ ലംഘനങ്ങള്‍ തുടരുമ്പോള്‍ എം.എസ്.എഫ് നടത്തിയ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേര്‍ത്തു. ക്യാമ്പസിന്റെ നന്മക്കും പുരോഗതിക്കും ഐ.ടി.ഐകളില്‍ എം.എസ്.എഫ് സാരഥികളെ വിജയിപ്പിച്ച വിദ്യാര്‍ത്ഥികളെയും വിജയികളെയും മറ്റു സഹപ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നുവെന്നും ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ജനറല്‍ സെക്രട്ടറി വി.എ.വഹാബ് എന്നിവര്‍ പറഞ്ഞു.