മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരം ; കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട്

ദില്ലി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷന്റെയും സുപ്രീം കോടതി രൂപവത്കരിച്ച മേല്‍നോട്ട സമിതിയുടെയും റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. നാളെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2022 മെയ് 9-നാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്.

ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് മേല്‍നോട്ട സമിതിയുടെ ശ്രദ്ധയില്‍ ആരും പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!