
മുസ്ലിം ലീഗ് നേതാവും കൊടിഞ്ഞിയിലെ ആദ്യകാല ബിരുദധാരികളിൽ ഒരാളുമായ എലിമ്പാടൻ ഹംസ ഹാജി (79) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊടിഞ്ഞി പള്ളിയിൽ. കൊടിഞ്ഞി പള്ളി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. മുസ്‌ലിം ലീഗ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ബ്ലോക്ക് മെമ്പർ, അൽ അമീൻ നഗർ പള്ളി, മദ്രസ സെക്രട്ടറി, കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ പ്രസിഡന്റ്, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജനകീയാസൂത്രണ കമ്മിറ്റി അംഗമായിരുന്നു. പഴയകാല വോളിബോൾ താരമായിരുന്നു. ഫാറൂഖ് കോളേജ് വോളിബോൾ ടീം അംഗമായിരുന്നു. എസ് ഐ നിയമനം കിട്ടിയിരുന്നെങ്കിലും കുടുംബത്തിന്റെ ബിസിനസ് നോക്കാൻ ജോലി വേണ്ടെന്ന് വെച്ച് തമിഴ്‌നാട്ടിൽ പോകുകയായിരുന്നു.
ഭാര്യ:പാത്തുമ്മ. മക്കൾ: മുഹമ്മദ് കുട്ടി, യൂനസ്, അഷ്‌റഫ്, ആയിഷ, സുബൈദ, ഖദീജ, മൈമൂന, മരുമക്കൾ: അബ്ദുറഹീം കൊടിഞ്ഞി, മജീദ് വെന്നിയൂർ, മുഹമ്മദ് വികെ പടി, ഷാജിദ് കുന്നുംപുറം. ഹസീന, സലീന, സഫൂറ.
കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊടിഞ്ഞി പള്ളിയിൽ നടക്കും.