
തിരൂരങ്ങാടി : കക്കാട് ജി.എം.യു.പി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച നക്ഷത്ര സന്ധ്യ വാന നിരീക്ഷണ ക്യാമ്പ് കൗതുകമായി. നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു.
പി.എം അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാരിസ് പെരിമ്പലം ക്ലാസ്സെടുത്തു, കെ മുഈനുല്‍ ഇസ്‌ലാം. എം.പ്രതാപ്. മാസ്റ്റര്‍, ടി.പി അബ്ദുസലാം മാസ്റ്റര്‍, എം ബാബുരാജ്, പി ജസീല. കെ. അശ്വതി. സി.രമ്യ. പി. സജി ടീച്ചര്‍, സാബിറ ഉള്ളാട്ടില്‍, ഒ.കെ മുഹമ്മദ് സാദിഖ്. സംസാരിച്ചു.