നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ അരീക്കാട്ട് സൗദ മരക്കാരുട്ടി യുടെ ഗ്രാമ കേന്ദ്രം ഓഫീസ് തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നാടിന് സമർപ്പിച്ചു. വാർഡിലെ ജനങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഓഫീസ് സജ്ജമാണ്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടാകുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ് ഇത്തരത്തിലുള്ള ഓഫീസുകൾ എന്നും ആറാം വാർഡ് മെമ്പറുടെ ഈ ഓഫീസ് മറ്റു വാർഡ് മെമ്പർമാർക്ക് മാതൃകയാണെന്നും കെ പി എ മജീദ് എംഎൽഎ പറഞ്ഞു
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ റഹിയാനത്ത് അധ്യക്ഷതവഹിച്ചു
വാർഡ് മെമ്പർമാരായ സൈദലവി ഊർപ്പായി കുഞ്ഞുമുഹമ്മദ് ഹാജി തച്ചറക്കൽ, സിദ്ദീഖ് ഒള്ളക്കൻ,
വി പി മുസ്തഫ , വി പി മജീദ് ഹാജി, അബ്ബാസ് നീലങ്ങത്ത്, എ മൊയ്തീൻ സാഹിബ്, വിപി ഖാദർ ഹാജി, റഹിം കെ കെ, സി പി റസാഖ് , എൻ ടി ഇസ്മയിൽ, ഹാരിസ് കുന്നത്തിൽ, കെ സി ഫവാസ്, കെ ടി ബാദുഷ, കെ വി ഇഹ്സാസ് തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിച്ചു.