കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി : കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനംനടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയാഹ്ലാദം കൊണ്ടാടിയത്.വെള്ളി യാമ്പുറത്ത് നിന്നും ആരംഭിച്ച പ്രകടനം പാണ്ടി മുറ്റത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, ബാങ്ക് പ്രസിഡന്റ് ഹൈദ്രോസ് കോയ തങ്ങൾ,യൂ വി അബ്ദുൽ കരീം,പി കെ എം ബാവ ,മുനീർ പി പി ,മൂസകുട്ടി എൻ വി,സജിത് കാച്ചീരി ,നീലങ്ങത്ത് സലാം , ദാസൻ കൈതക്കാട്ടിൽ, ഭാസ്ക്കരൻ പുല്ലാണി, അനിൽകുമാർ ചെറിയേരി ബാവ,,ലത്തീഫ് കൊടിഞ്ഞി, ഹുസൈൻ ഇ പി ,,ഷെഫീഖ് ചെമ്മട്ടി , ഹംസ പാലക്കാട്ട് , ദേവൻ പുളിക്കൽ ലത്തീഫ് ചെറുമുക്ക്,ഇപ്പു നഹാ പാലക്കാട്ട്, മുനീർ പാലക്കാട്ട്, വാർഡംഗം ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!