Tag: Karnataka

പുതിയ അധ്യയന വർഷം ശനിയാഴ്ച ആരംഭിക്കുന്നു; 12 ലക്ഷം കുട്ടികള്‍ മദ്‌റസയിലേക്ക്
Other

പുതിയ അധ്യയന വർഷം ശനിയാഴ്ച ആരംഭിക്കുന്നു; 12 ലക്ഷം കുട്ടികള്‍ മദ്‌റസയിലേക്ക്

ചേളാരി: റമദാന്‍ അവധി കഴിഞ്ഞ് നാളെ ശനിയാഴ്ച (20/04/2024) മദ്‌റസകള്‍ തുറക്കുമ്പോള്‍ 12 ലക്ഷം കുട്ടികളാണ് അറിവ് നുകരാന്‍ മദ്‌റസകളില്‍ എത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 10771 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷം കുട്ടികള്‍ മദറസകളിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തില്‍ മിഹ്‌റജാനുല്‍ ബിദായ എന്ന പേരിലാണ് ഈ വര്‍ഷത്തെ മദ്‌റസ പ്രവേശനത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ല, റെയ്ഞ്ച് മദ്‌റസ തലങ്ങളില്‍ വിപുലമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. കഴിഞ്ഞ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കുന്നതിനും പുതുതായി മദ്‌റസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്ന...
National, Other

സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

ബെംഗളൂരു : സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ കേസ്. ബെംഗളൂരു സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിലാണ് മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസെടുത്തത്. അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സഹായം തേടി മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഇവരെ കണ്ട ശേഷം, മുതിര്‍ന്ന ബിജെപി നേതാവ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയെത്തിയ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞു. യെദ്യൂരപ്പയ്‌ക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണാടക ആഭ്യ...
Other

സമസ്ത പൊതുപരീക്ഷ 17,18,19 തിയ്യതികളില്‍; 2,48,594 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ 16,17 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,762 മദ്‌റസകളില്‍  നിന്നായി 2,68,876 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.അഞ്ചാം ക്ലാസില്‍ 1,10,921 കുട്ടികളും, ഏഴാം ക്ലാസില്‍ 89,018 കുട്ടികളും, പത്താം ക്ലാസില്‍ 41,126 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,529 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസില്‍ 46, ഏഴാം ക്ലാസില്‍ 20, പത്താം ക്ലാസില്‍  207, പ്ലസ്ടു ക്ലാസില്‍ 63 സെന്ററുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 159 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കുകയും 10,474 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിക്കുകയും...
National

നിരവധി തവണ പെണ്ണ് കാണല്‍ നടത്തി, ഒന്നും നടന്നില്ല ; വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലാണ് സംഭവം. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിര്‍ഗരിമാനിലെ യുവ കര്‍ഷകനായ നാഗരാജ ഗണപതി ഗാവോങ്കറാണ് (35) മരിച്ചത്. ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ കുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ് കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യുവാവ് വിവിധ ഭാഗങ്ങളില്‍ വിവാഹത്തിന് പെണ്‍കുട്ടിയെ അന്വേഷിക്കുകയായിരുന്നു. നിരവധി തവണ പെണ്ണ് കാണല്‍ നടത്തിയെങ്കിലും അതില്‍ ഒരെണ്ണം പോലും വിവാഹത്തിലേക്ക് എത്തിയില്ല. വിവാഹത്തിന് പെണ്‍കുട്ടിയെ ലഭിക്കാത്തതില്‍ ഗണപതി ഗാവോങ്കര്‍ കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ, കഴിഞ്ഞ രണ്ടാഴ്ചയായി യുവാവ് ആരോടും സംസാ...
Other

മഅദനി ഇന്ന് കേരളത്തിലെത്തും

ബെംഗളൂരു : ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരുവിൽ ൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും. സുപ്രിംകോടതി അനുമതിയോടെ മഅദനി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ കേരത്തിൽ എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു. കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ ചെലവിലേക്കായി പ്രതിമാസം 20.23 ലക്ഷം രൂപവീതം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് കര്‍ണാട...
Politics

കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി : കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനംനടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയാഹ്ലാദം കൊണ്ടാടിയത്.വെള്ളി യാമ്പുറത്ത് നിന്നും ആരംഭിച്ച പ്രകടനം പാണ്ടി മുറ്റത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, ബാങ്ക് പ്രസിഡന്റ് ഹൈദ്രോസ് കോയ തങ്ങൾ,യൂ വി അബ്ദുൽ കരീം,പി കെ എം ബാവ ,മുനീർ പി പി ,മൂസകുട്ടി എൻ വി,സജിത് കാച്ചീരി ,നീലങ്ങത്ത് സലാം , ദാസൻ കൈതക്കാട്ടിൽ, ഭാസ്ക്കരൻ പുല്ലാണി, അനിൽകുമാർ ചെറിയേരി ബാവ,,ലത്തീഫ് കൊടിഞ്ഞി, ഹുസൈൻ ഇ പി ,,ഷെഫീഖ് ചെമ്മട്ടി , ഹംസ പാലക്കാട്ട് , ദേവൻ പുളിക്കൽ ലത്തീഫ് ചെറുമുക്ക്,ഇപ്പു നഹാ പാലക്കാട്ട്, മുനീർ പാലക്കാട്ട്, വാർഡംഗം ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി. ...
Accident

ചെറുമുക്ക് സ്വദേശിയായ ബേക്കറിയുടമ കർണാടകയിൽ ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : കർണാടകയിലെ ബേക്കറിയിൽ ചെറുമുക്ക് സ്വദേശി ഷോക്കേറ്റ് മരിച്ചു. സലാമത്ത് നഗർ സ്വദേശി വളപ്പിൽ കുഞ്ഞാലൻ (76) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3 കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ ഔറാദ് എന്ന സ്ഥലത്തെ ബേക്കറിയിൽ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. നാൽപ്പത് വർഷത്തോളമായി കർണ്ണാടകയിൽ ബേക്കറി നടത്തി വരികയായിരുന്നു കുഞ്ഞാലൻ. ഗുൽബർഗ് ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു വന്നു. ഇന്ന് ചെറുമുക്ക് പള്ളിയിൽ ഖബറടക്കും. ഭാര്യ, പാത്തുമ്മു. മക്കൾ: മുനീർ, അക്ബർ, മുഹമ്മദലി, ഷാഫി, ജമീല. മരുമക്കൾ: മൈമൂന, സാജിദ, നസീബ, സഹോദരങ്ങൾ ; അലവി ഹാജി, ഹംസ, കുഞ്ഞീമ, മറിയാമു, സൈനബ .പരേതരായ മൊയ്‌ദീൻ കുട്ടി ,അഹമ്മദ് ...
National

പോപ്പുലർഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചു

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണ്. അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജൻസികൾ അറിയിച്ചിരുന്നു. ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമി...
error: Content is protected !!