തിരൂരങ്ങാടി : വഖഫ് ഭേദഗതി ബില്ലിനും, ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കുമെതിരെ നാഷണൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി മമ്പുറത്ത് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു . ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ ടി. ഉസ്മാൻ അധ്യക്ഷം വഹിച്ചു. ഐ എം സി സി – ജി സി സി ട്രഷറർ മൊയ്‌ദീൻ കുട്ടി പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം. ഹംസ കുട്ടി, ജില്ലാ സെക്രട്ടറി കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ, സംസ്ഥാന കൗൺസിൽ മെമ്പർ അഷ്‌റഫ് മമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. പി. മുഹമ്മദ് കുട്ടി സ്വാഗതവും സലാം മമ്പുറം നന്ദിയും പറഞ്ഞു.