Sunday, August 17

എന്‍ജിഒ തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

തിരൂരങ്ങാടി : കേരളാ എന്‍ജിഒ അസോസിയേഷന്‍ തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. തൃപ്തികരമായ സിവില്‍ സര്‍വ്വീസിന്റെ ആവശ്യകതയും പ്രാധാന്യവും മനസിലാക്കി ജീവനക്കാരോടൊപ്പം നിന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് യോഗം അനുസ്മരിച്ചു.

കെ.കെ.സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് നിജില്‍ പി.അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഫ്താബ് ഖാന്‍ സ്വാഗതം പറഞ്ഞു. ജഗ്ജീവന്‍ പി, മധു പാണാട്ട്, മൊയ്തീന്‍ കോയ , പ്രദീപ് , ശ്യാം, ബബിന്‍ മഹേഷ്, സ്വപ്ന ,ബിന്ദു, ഷീജ, സുഗതന്‍ തുടങ്ങിയവര്‍ സംസാരിച്ചു

error: Content is protected !!