
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. ഇതിനിടെ ഒരാള്‍ രണ്ട് വോട്ട് ചെയ്തതായി വിവരം. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് 2 വോട്ട് രേഖപ്പെടുത്തിയത്. പുരുഷനാണ് രണ്ടു വോട്ട് ചെയ്തത്. എന്നാല്‍ ഇത് അബദ്ധവശത്താല്‍ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസര്‍ പറയുന്നത്.
ബാലറ്റില്‍ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെയാള്‍ക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയത്ത് ആദ്യം വോട്ട് രേഖപ്പെടുത്തിയയാള്‍ വോട്ട് രേഖപ്പെടുത്തിയത് പതിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു.
അതേസമയം വോട്ടിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 13.15 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.