തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞതിൽ നടപടിയില്ല; സമരത്തിനൊരുങ്ങി ഡോക്ടർമാർ

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാതെ സംരക്ഷിക്കുകയാണെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ) ആരോപിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടുത്തി സമരം നടത്തുമെന്നും കെ ജി എം ഒ എ മുന്നറിയിപ്പ് നൽകി.

ഈ മാസം 8 ന് രാത്രി 9 ന് താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ വെച്ചാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.കെ.ഫെബിനയാണ് പരാതി നൽകിയത്. ചെറിയ കുട്ടിക്ക് വിരലിന് മുറിവേറ്റതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടി വലിയ കരച്ചിൽ ആയതിനാൽ മുറിവ് തുന്നുന്ന മുറിയിൽ ഇരിക്കാൻ ഡോക്ടർ അവശ്യപ്പെട്ടത്രേ. ഇതിനിടെ വായയിൽ പരിക്കേറ്റ് മറ്റൊരു കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവരോടും മുറിവ് തുന്നുന്ന മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ വയറിന് ചവിട്ടേറ്റ ഒരാളെ ഡോക്ടർ ചികിൽസിക്കുകയായിരുന്നു. ഈ സമയത്തു രണ്ടാമത് വന്ന കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആൾ, വിരലിന് പരിക്കേറ്റ കുട്ടി നിർത്താത്ത കരച്ചിൽ ആണെന്നും അതിനെ ചികില്സിക്കണമെന്നും ആവശ്യപ്പെട്ടു ബഹളം വെക്കുകയായിരുന്നു എന്നു ഡോക്ടർ പറഞ്ഞു. ഡ്യൂട്ടി ചോദ്യം ചെയ്യുകയും മറ്റു രോഗികളെ ചികിൽസിക്കാൻ അനുവദിക്കാതെ ബഹളം വെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് ഡോക്ടർ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്നും പ്രതിയെ പിടികൂടിയില്ലെന്നുമാണ് പരാതി. സംഭവത്തിൽ കെ ജി എം ഒ എ പ്രതീഷേധ ത്തിന് ഒരുങ്ങുക യാണെന്നു ഭാരവാഹികൾ പറഞ്ഞു.

കെ ജി എം ഒ എ പ്രസ്താവന:

തിരൂരങ്ങാടി താലൂക്കാശുപത്രി ലേഡി ഡോക്ടർക്കെതിരെയുള്ള ആക്രമണം അക്രമികളെ ഉടൻ അറസ്റ്റുചെയ്യണം.
കെ ജി എം ഒ എ

തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിലെ ലേഡിഡോക്ടറെ ഡ്യൂട്ടിസമയത്ത് അസഭ്യം പറയുകയും ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പ്രതിഷേധസമരത്തിനൊരുങ്ങുന്നു.ഏകദേശം മൂന്ന് ദിവസങ്ങൾക്കുമുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.രോഗിയുടെ കൂട്ടിരിപ്പുകാരനായ വ്യക്തി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടർക്കും ജീവനക്കാർക്കും എതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.ആശുപത്രികാഷ്വാലിറ്റിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്യക്തിയുടെ പെരുമാറ്റംകാരണം അടിയന്തിര ചികിത്സക്ക് വന്ന പലരോഗികളും വിവിധ ആശുപത്രികളിലേക്ക് പോകുകയും ഉണ്ടായി.സംഭവം നടന്ന ഉടനെ തന്നെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയുണ്ടായി.പരാതി നൽകി മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല..ഈ അവസരത്തിലാണ് പ്രതിഷേധ സമരവുമായി ഡോക്ടർമാർ ഇറങ്ങിയിരിക്കുന്നത്.ഇതിലുൾപ്പെട്ട പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യണം. താലൂക്കാശുപത്രിയിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം. ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതമായി ആശുപത്രിയിൽ ജോലി ചെയ്യാനുള്ള അവസരമുണ്ടാവണം. പ്രതികൾക്കെതിരെ ശക്തമായനടപടികളെടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്നും താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗമുൾപ്പെടെയുള്ള സേവനങ്ങൾ മുടക്കുമെന്നും സംഘടനാ ഭാരവാഹികൾ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

error: Content is protected !!