Sunday, July 12

Tag: Kgmoa

ഡോ. കെ എം. ജാനിഫ് ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍
Malappuram

ഡോ. കെ എം. ജാനിഫ് ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍

ആരോഗ്യകേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ജാനിഫ് കെ.എം ചുമതലയേറ്റു. മലപ്പുറം പറപ്പൂർ സ്വദേശിയായ ഡോ. ജാനിഫ് പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായിരുന്നു. ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. 2022 ല്‍ ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ ഗുണനിലവാര പട്ടികയില്‍ 98 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'കാഷ്' അവാര്‍ഡ് ആശുപത്രിക്ക് നേടിക്കൊടുത്തു. 2025 ഏപ്രിലില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്‌കാരം പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിനു നേടിക്കൊടുത്തു. കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടുവര്‍ഷവും മികച്ച ജില്ലാ സെക്രട്ടറി, എഡിറ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ ബെസ്...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞതിൽ നടപടിയില്ല; സമരത്തിനൊരുങ്ങി ഡോക്ടർമാർ

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാതെ സംരക്ഷിക്കുകയാണെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ) ആരോപിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടുത്തി സമരം നടത്തുമെന്നും കെ ജി എം ഒ എ മുന്നറിയിപ്പ് നൽകി. ഈ മാസം 8 ന് രാത്രി 9 ന് താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ വെച്ചാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.കെ.ഫെബിനയാണ് പരാതി നൽകിയത്. ചെറിയ കുട്ടിക്ക് വിരലിന് മുറിവേറ്റതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടി വലിയ കരച്ചിൽ ആയതിനാൽ മുറിവ് തുന്നുന്ന മുറിയിൽ ഇരിക്കാൻ ഡോക്ടർ അവശ്യപ്പെട്ടത്രേ. ഇതിനിടെ വായയിൽ പരിക്കേറ്റ് മറ്റൊരു കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവരോടും മുറിവ് തുന്നുന്ന മുറി...
error: Content is protected !!