
തിരുവനന്തപുരം : ഗ്ലാമി ഗംഗ എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ പെൺകുട്ടിയാണ് ഗംഗ എന്ന തിരുവനന്തപുരം കാരി. ബ്യുട്ടി വ്ലോഗുകളാണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യുട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. യുട്യൂബിൽ 1.43 ഫോളോവേഴ്സുള്ള താരം ഈ അടുത്താണ് സ്വന്തമായി വീട് വച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്നാണ് വീടിന്റെ പാലുകാച്ചൽ ദിവസം ഗ്ലാമി പറഞ്ഞത്. യുട്യൂബ് വീഡിയോകളിൽ മാത്രമല്ല ചില ചാനൽ പരിപാടികളിലും ഗംഗ പങ്കെടുത്തിട്ടുണ്ട്. കൂടാതെ താൻ താണ്ടി വന്ന വഴികളെ കുറിച്ചും ദുരന്തപൂർണമായ ജീവിതത്തെകുറിച്ചുമെല്ലാം നിറകണ്ണീരോടെ ഗംഗ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കെല്ലാം തന്നെ ഗംഗ വീട്ടിലെ ഒരാളെപോലെയാണ്.
സ്വന്തം അച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ അമ്മയുടെയും അനിയത്തിയുടെയും കൂടെ വീട് വിട്ടിറങ്ങിയ ഗംഗ ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് ഇപ്പോൾ കാണുന്ന വിജയം സ്വന്തമാക്കിയത്. 25കാരിയായ ഗംഗയുടെ വിവാഹവിശേഷങ്ങൾ ഇപ്പോഴും ആരാധകർക്ക് അറിയാൻ ഇഷ്ട്ടമുള്ള കാര്യമാണ്. അതിനാൽ തന്നെ താരത്തിന്റെ ഭൂരിഭാഗം വീഡിയോകളിലും താരത്തിന്റെ റിലേഷൻഷിപ്പിനെ കുറിച്ചും വിവാഹത്തെകുറിച്ചുമുള്ള ചോദ്യങ്ങൾ വരുന്നത് പതിവാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഗംഗയുടെ വിവാഹം കാണാൻ കാത്തിരിക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗംഗ ഇപ്പോൾ.
തന്റെ ചാനലിൽ നടത്തിയ ചോദ്യോത്തര വേളയിലാണ് വിവാഹത്തെക്കുറിച്ച് ഗംഗ തുറന്ന് സംസാരിച്ചത്. ജീവിതത്തിൽ മുൻപ് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ടെന്ന് ഗംഗ പറയുന്നു. അതുപോലെതന്നെ ബ്രേക്അപ്പും ഉണ്ടായിട്ടുണ്ട്. വിചാരിക്കുന്ന പോലെ സിമ്പിൾ അല്ല ഒരാളെ മറന്നു കളയുന്നത്. ആ കുറച്ചു നാൾ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഗംഗ വീഡിയോയിൽ പറയുന്നുണ്ട്. നിലവിൽ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ജീവിതത്തിൽ കറക്റ്റായ ആൾ എപ്പോഴാണോ വരുന്നത് അപ്പോൾ അതിനെപ്പറ്റി ചിന്തിക്കാമെന്നുമാണ് ഗംഗ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
ഏകദേശം ഒരു മണിക്കൂർ ദൈർഖ്യമുള്ള വീഡിയോയിൽ ആണ് താരത്തിന്റെ പ്രതികരണം. കൂടാതെ ഒരു ഉദാഹരണവും ഗംഗ പറയുന്നുണ്ട്. വിവാഹം കഴിക്കാത്തത് കൊണ്ടോ, പെണ്ണ് കിട്ടാത്തത് കൊണ്ടോ, ചെറുക്കനെ കിട്ടാത്തതുകൊണ്ടോ ഇതുവരെ ആരും ആത്മഹത്യ ചെയ്തതായി എനിക്കറിയില്ല. പക്ഷെ, കല്യാണം കഴിച്ചിട്ട് ആ ജീവിതത്തിലെ ദുരനുഭവം കൊണ്ട് ആത്മഹത്യ ചെയ്തവരെ എനിക്കറിയാം. അതുകൊണ്ട് ശരിക്കും ആലോചിച്ചിട്ട് മാത്രമേ വിവാഹത്തിലേക്ക് കടക്കുകയൊള്ളു എന്നാണ് ഗംഗ തന്റെ ആരാധകരോട് പറഞ്ഞത്.
വിവാഹം ചെയ്തതിന് ശേഷം പിരിയുന്നതിനോട് യോചിപ്പില്ലെന്ന് തരാം പറഞ്ഞു. തെറ്റായ ബന്ധത്തിൽ ഏർപ്പെടുന്നതിനേക്കാളും നല്ലതാണ് കറക്റ്റ് ആയിട്ടുള്ള ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നത്. തന്നെ താനായി അംഗീകരിക്കാൻ കഴിയുന്ന ഒരാൾ ജീവിതത്തിലേക്ക് വരണം എന്നാണ് ആഗ്രഹമെന്ന് ഗംഗ പറയുന്നു. ഗ്ലാമി ഗംഗയല്ലേ, അവളെ പത്തുപേരറിയും, അവളെ വിവാഹം ചെയ്താൽ എനിക്കും ഫെയിം കിട്ടും എന്ന് കരുതി ആരും വരേണ്ടതില്ല. ഗ്ലാമി ആയല്ല അമ്മു ആയി അംഗീകരിക്കുന്ന ഒരാളെയാണ് വേണ്ടത്.
വിവാഹത്തിന് ശേഷം എന്റെ അമ്മയെ എന്നിൽ നിന്ന് അകറ്റുന്ന ആളോ, എന്റെ കുടുംബത്തെ പിരിക്കാൻ ശ്രമിക്കുന്ന ആളോ ആവരുത്. എന്റെ സംസാര രീതി മുതൽ എന്റെ എല്ലാം മനസ്സിലാക്കാൻ കഴിയുന്ന ആളായിരിക്കണം എന്റെ ജീവിത പങ്കാളി. നിലവിൽ അങ്ങനൊരാൾ ജീവിതത്തിലില്ല, അത്കൊണ്ട് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുമില്ല, ഇനി എന്റെ ആഗ്രഹത്തിനനുസരിച്ച് ഒരാൾ വന്നില്ല എങ്കിലും, ഒറ്റക്ക് ജീവിക്കുന്നതിലും എനിക്ക് സന്തോഷമേയുള്ളൂ എന്നും ഗ്ലാമി ഗംഗ പറഞ്ഞു. അതേസമയം ബിഗ്ബോസ് സീസൺ ആറിൽ ഉണ്ടോ എന്ന ചോദ്യത്തിനും ഗംഗ മറുപടി നൽകി. ജീവിതത്തിൽ ഒരിക്കലും ആ ഷോയിൽ പോകില്ലെന്ന് ഗംഗ പറയുന്നു. അത് ബിഗ്ബോസ് മോശമായത്കൊണ്ടല്ല മറിച്ച് സമാദാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ഗംഗ കൂട്ടിച്ചേർത്തു.