
മലപ്പുറം : പിവി അന്‍വറിന് ഇടത്പക്ഷ പശ്ചാത്തലമല്ല കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമശത്തില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. താന്‍ മാത്രമല്ല ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ് തനിക്ക് വെറെ വഴിയില്ലായിരുന്നു. ഇഎംഎസ് പഴയ കോണ്ഗ്രസുകാരന് അല്ലേ?. അതുപോലെ താനും പഴയ കോണ്ഗ്രസുകാരന് തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാന്‍ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താന്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.