വേങ്ങര : മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ് വൈറ്റ് ഗാര്‍ഡ്. ഏതു പ്രതിസന്ധി ഘട്ടത്തിലും ആളുകള്‍ക്ക് തുണയായി എത്തുന്ന മുസ്ലിം ലീഗിന്റെ സന്നദ്ധസേന. എന്നാല്‍ ഇപ്പോള്‍ ഇതാ വനിതാ തലത്തിലും പുതിയ സന്നദ്ധ സേനക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രീന്‍ ഗാര്‍ഡ് എന്ന പേരിലാണ് സന്നദ്ധ സേനക്ക് രൂപം നല്‍കിയിരിക്കുന്നത്.
വേങ്ങര നിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘വനിത ലീഗ് സന്നദ്ധസേന ‘ഗ്രീന്‍ ഗാര്‍ഡ് വളണ്ടിയര്‍’ ‘ ഔദ്യോഗികമായി ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സന്നദ്ധ സേനയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.
ചടങ്ങില്‍ വനിത ലീഗ് സ്റ്റേറ്റ് സെക്രട്ടറി ലൈല പുല്ലൂണി, ജില്ല വൈസ് പ്രസിഡന്റ് വാക്കിയത് റംല, മണ്ഡലം പ്രസിഡന്റ് സമീറ പുളിക്കല്‍, സെക്രട്ടറി ജുസൈറ മന്‍സൂര്‍ മറ്റു മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു