Saturday, August 16

ചെമ്മാട്ടെ ഡ്രൈവർ അബ്ദുല്ല അന്തരിച്ചു

ചെമ്മാട് കുംഭംകടവ് റോഡ് സ്വദേശി പട്ടർ പറമ്പിൽ പരേതനായ ഉമ്മർ കുട്ടിയുടെ മകൻ അബ്ദുള്ള (58) അന്തരിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ 9ന് തിരൂരങ്ങാടി വലിയ പള്ളിയിൽ. ദീർഘകാലം ചെമ്മാട് ടാക്സി ഡ്രൈവർ ആയിരുന്നു. തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ താൽക്കാലിക ഡ്രൈവർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ് പരേതയായ മമ്മാത്തു. ഭാര്യ, നൂർജഹാൻ. മകൻ മുഹമ്മദ് സുഹൈൽ. സഹോദരങ്ങൾ, അലവിക്കുട്ടി, മുസ്തഫ, പാത്തുമ്മ, ഖദീജ, ആയിഷാബി.

error: Content is protected !!