പരപ്പനങ്ങാടി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പരപ്പനങ്ങാടിയില്‍ ഐ.എന്‍.ടി.യു. സി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി. കാദര്‍ ഉദ്ഘാടനം ചെയ്തു
അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഇ ബാലഗോപാലന്‍, തട്ടാന്‍കണ്ടി ഫാറൂഖ്, കെ.എം ഭരതന്‍, രാമകൃഷണന്‍ ,വീരമണി പുരപ്പുഴ,ശിവദാസന്‍ ചെട്ടിപ്പടി, നൗഫല്‍ ചെട്ടിപ്പടി ,കെ സിദ്ധിഖ്, മനു അമ്പാടി, മാണിയാളത്ത് സുബീഷ് എന്നിവര്‍ സംസാരിച്ചു.