Tuesday, October 14

ഓണം ബമ്പർ നറുക്കെടുത്തു, ആ ഭാഗ്യ നമ്പർ ഇതാണ്

തിരുവനന്തപുരം : കാത്തിരിപ്പിനൊടുവിൽ ആ ഭാഗ്യ നമ്പർ നറുക്കെടുത്തു. കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്ബർ BR 105 നറുക്കെടുത്തു.
TH 577825 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്ബറിന്റേതായി അച്ചടിച്ചത്. ഇതില്‍ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.

ഓണം ബമ്ബർ BR 105 സമ്മാനാർഹമായ ടിക്കറ്റ് നമ്ബറുകള്‍

ഒന്നാം സമ്മാനം- 25 കോടി രൂപ

TH 577825

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

രണ്ടാം സമ്മാനം- ഒരുകോടി രൂപ

മൂന്നാം സമ്മാനം – 50 ലക്ഷം രൂപ

നാലാം സമ്മാനം – 5 ലക്ഷം രൂപ

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ

ആറാം സമ്മാനം- 5000 രൂപ

ഏഴാം സമ്മാനം- 2000 രൂപ

എട്ടാം സമ്മാനം – 1000 രൂപ

ഒന്‍പതാം സമ്മാനം- 500 രൂപ

25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഓണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച്‌ വിറ്റഴിച്ചത്. 14,07,100 ടിക്കറ്റുള്‍ വിറ്റ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ ഒന്നാമത് എത്തിയത്. പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് വില്‍പ്പനയില്‍ പിന്നാലെയുള്ളത്. വൈറ്റിലയിലെ ഏജൻസിയുടെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇത് പാലക്കാട് വിറ്റതാണ് എന്നുസംശയമുണ്ട.

കേരള ഓണം ബമ്ബർ ലോട്ടറിയുടെ നറുക്കെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയാൻ സാധിക്കും. കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിവരങ്ങള്‍ അറിയാം. https://www.keralalotteryresult.net/ , https://statelottery.kerala.gov.in എന്നീ സൈറ്റുകളില്‍ നിന്ന് ഫലം അറിയാൻ സാധിക്കും.

error: Content is protected !!