കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ഓണാഘോഷവും അധ്യാപക ദിനവും ആചരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായ് പൂക്കള മത്സരം, ഓണ സദ്യ മൽസരം എന്നീപരിപരിപാടികൾ സംഘടിപ്പിച്ചു. ഇല, പച്ചക്കറി, പൂക്കൾ എന്നിവ ക്കൊണ്ട് കളം വരച്ചു വർണനീയമായ കാഴ്ച ഒരുക്കാൻ വിദ്യാർത്ഥികളും അധ്യാപകരും വാശിയോടെ മൽസരിച്ചു. വിവിധ കൂട്ട് കൊണ്ട് സമ്പന്നമായ ഓണ സദ്യ സ്വാദിഷ്ടവും നയന മനോഹരമായ കാഴ്ചയാണ് ഒരുക്കിയത്. ഓരോ ക്ളാസുകളിലും ഓരോ അതിഥികളെ പ്രത്യേകം ക്ഷണിക്കപ്പെട്ട് സദ്യ നൽകിയതും ശ്രദ്ധേയമായി.
ഉച്ചയ്ക്ക് ശേഷം അധ്യാപക ദിനവുമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. കളിച്ചും രസിച്ചും പഴയകാല വിദ്യാർത്ഥി ജീവിതത്തിലേക്ക് സഞ്ചരിച്ചു. വിദ്യാർത്ഥികളുടെ മുന്നിൽ പ്രായം മറന്ന്
മൽസരങ്ങിൽ പങ്കെടുത്തപ്പോൾ കാണികളായ വിദ്യാർത്ഥികൾ ആവേശവും പ്രോൽസാഹനവും നൽകി. മ്യൂസിക്കൽ ചെയർ, ഡ്രസ്സ് ആൻഡ് റോപ്, സ്ളോ ബൈക്കിംഗ്, സുന്ദരിക്ക് പൊട്ട് തൊടൽ എന്നീ മൽസരങ്ങളാണ് നിറഞ്ഞ ആവേശത്തോടെ നടന്നത്.
സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി, പി.ടി.എ പ്രസിഡന്റ് പനക്കൽ മുജീബ്, പ്രിൻസിപ്പൽ ടി.ടി. നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, വൈസ് പ്രിൻസിപ്പൽ പി. റഷീദ ടീച്ചർ, സദർ മുഅല്ലിം ജാഫർ ഫൈസി, പനമ്പിലായി സലാം ഹാജി, അലുംനി പ്രസിഡന്റ് ഇസ്മാഈൽ മറ്റത്ത് എന്നിവർ മൽസരാർഥികൾക്ക് സമ്മാനം നൽകി. റഫീഖ് റഹ്മാനി,നിസാർ മാസ്റ്റർ, ഉനൈസ് മാസ്റ്റർ, മഹേഷ് മാസ്റ്റർ എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.