Saturday, July 19

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മലപ്പുറം : 78മത് ഭാരതത്തിന്റെ സ്വാതന്ത്ര ദിനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഡി.സി.സി. ഓഫീസില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ദേശീയപതാക ഉയര്‍ത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി വേലായുധന്‍ കുട്ടി, കെ.പി.സി.സി മെമ്പര്‍ വി.എസ്.എന്‍ നമ്പൂതിരി, ബ്ലോക്ക് പ്രസിഡന്റ് ഇസ്ഹാക് ആനക്കയം, സേവാദള്‍ ജില്ലാ ചീഫ് സുരേന്ദ്രന്‍ വാഴക്കാട്, സത്യന്‍ പൂക്കോട്ടൂര്‍, എം.കെ മുഹ്‌സിന്‍, മുജീബ് ആനക്കയം, ഖാദര്‍ മേല്‍മുറി, ഉമര്‍ തയ്യില്‍, മൊയ്ദീന്‍ മൂന്നിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!