
മലപ്പുറം : ജില്ലയിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം നബാര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന ‘ ഓണോത്സവം ‘ പ്രദര്‍ശന വിപണമേള ഇന്ന് സമാപിക്കും. ഓഗസ്റ്റ് 30 ന് തുടങ്ങിയ മേളയില്‍ വന്‍ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. നാലു ദിവസങ്ങളിലായി 14 ലക്ഷത്തിന്റെ വിറ്റ് വരവാണ് മേളയില്‍ ലഭിച്ചത്. ജില്ലയിലെ 82 ചെറുകിട ഇടത്തരം സംരംഭകര്‍ മേളയുടെ ഭാഗമായി.
കരകൗശല വസ്തുക്കളും ഭക്ഷ്യ ഉത്പന്നങ്ങളും വിവിധ ജൈവ ഉത്പന്നങ്ങളും മേളയില്‍ ഉണ്ട്. നൂതന ആശയമുള്ള വിവിധ സംരംഭകരുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ രുചിക്കൂട്ടുകള്‍ പകരുന്ന ഭക്ഷ്യ സ്റ്റാളും മേളയുടെ ആകര്‍ഷണമാണ്. നാല് ദിവസങ്ങളിലായി വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായിനടത്തിയിരുന്നു.