
നാഷണൽ എംപ്ലോയ്‌മെൻറ് സർവ്വീസിൽ 01-01-1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ എപ്രിൽ 30 വരെ അവസരം. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഓഫീസിൽ ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ റദ്ദായ രജിസ്‌ട്രേഷൻ പുതുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.