തിരൂരങ്ങാടി : ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായി തിരുരങ്ങാടി ഐ സി ഡി എസില്‍ വിവിധ പരിപാടികള്‍ നടന്നു. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോഷ് നിയമം, ശൈശവ വിവാഹത്തിനെതിരെ യുള്ള നിയമം, ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമം എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമേതിരെയുള്ള അതിക്രമങ്ങള്‍, ശൈശവ വിവാഹം, ഗാര്‍ഹിക അതിക്രമം എന്നിവക്കെതിരെയുള്ള ബോധവല്‍ക്കരണ റാലി, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.
റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍മാരായ ഓടിയില്‍ പീച്ചു, സ്റ്റാര്‍ മുഹമ്മദ്, അയ്യപ്പന്‍, ജാഫര്‍, ബിന്ദു, സുഹറ ശിഹാബ് എന്നിവര്‍ പങ്കെടുത്തു. സിഡിപിഒ എം ജയശ്രീ സ്വാഗതം പറഞ്ഞു. സൂപ്പര്‍വൈസര്‍മാരായ, പുഷ്പ,പങ്കജം, ഷീജ ജോസഫ്, ജലജ, റസിയ, ഭാഗ്യ ബാലന്‍, വസന്തി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി