
തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് വിഭാഗം കെ ഡിഎടി അഭിരുചി പരീക്ഷാക്യാമ്പ് നടത്തി. ക്യാമ്പ് നഗരസഭാ ഉപാധ്യക്ഷ സുഹറാബി സിപി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീജ. പിബി സ്വാഗതം ആശംസിച്ചു. പ്രമുഖ കരിയര്‍ വിദഗ്ദ്ധന്‍ ഇബ്രാഹീം മേനാട്ടില്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എസ്എംസി ചെയര്‍മാന്‍ അബ്ദുല്‍ റഹീം പൂക്കത്ത്, സ്റ്റാഫ് പ്രതിനിധികളായ മുജീബ് റഹിമാന്‍ , ശിബുലുറഹിമാന്‍, നൗഫല്‍, പരമേശ്വരന്‍, നാസര്‍, ഷൈസ ടീച്ചര്‍, കരിയര്‍ ഗൈഡ് ഫസല്‍ എന്നിവര്‍ സംസാരിച്ചു