ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചവർക്കായി ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡണ്ട് സിദ്ദീഖ് അഹ്സനി സി കെ നഗർ ക്ലാസിന് നേതൃത്വം നൽകി.

സയ്യിദ് ശാഹുൽ ഹമീദ് ജിഫ്‌രി കൊടിഞ്ഞി,കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ വൈസ് പ്രസിഡണ്ട് ബാവ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം കൊടിഞ്ഞി, ഖാലിദ് തിരൂരങ്ങാടി, മുഹമ്മദ് ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ, അബ്ദുന്നാസർ കക്കാടംപുറം പങ്കെടുത്തു.

error: Content is protected !!