
മലപ്പുറം : നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വോട്ട് സ്വന്തമാക്കിയതിലും ആധിപത്യം പുര്‍ത്തി ഷൗക്കത്ത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17ശതമാനം വോട്ട് ആണ് ഷൗക്കത്ത് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 37.88 % വോട്ടാണ് നേടിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വോട്ട് ശതമാനത്തില്‍ ആര്യാടന് ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17 ശതമാനം ആര്യാടന് ഷൗക്കത്ത് നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. പിവി അന്‍വര്‍ 11.23ശതമാനം വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥി 4.91ശതമാനം വോട്ടാണ് നേടിയത്.
ഇനി വോട്ടുനില നോക്കാം
ആര്യാടന് ഷൗക്കത്ത് : 77737
എം. സ്വരാജ് : 66660
പിവി അന്‍വര്‍ :19760
മോഹന്‍ ജോര്‍ജ് : 8648
സാദിഖ് നടുത്തൊടി : 2075
നോട്ട : 630