Thursday, November 13

ഒഴൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

തിരൂർ : ഒഴൂർ സ്വദേശിയായ മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
തിരൂർ മൂച്ചിക്കൽ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ഒഴൂർ പുൽപറമ്പ് സ്വദേശി വാലിയത്ത് യാഹു എന്നവരുടെ മകൻ അസീസ് (60 ) ആണ് മരിച്ചത്.
ഇന്ന് 8-11-2025 രാവിലെ 6:35 നാണ് അപകടം നടന്നത്. താനൂർ പോലീസും, TDRF വളണ്ടിയർമാരും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, അർഷാദ്, ഷഫീക്ക് തിരൂർ, ആംബുലൻസ് ഡ്രൈവർ റിയാസ് എന്നിവർ സംഭവ സ്ഥലത്ത് എത്തി. ഭാര്യ മൈമൂന. മകൾ മുബഷിറ.

error: Content is protected !!