
വെല്ലുവിളികളെ അതിജീവിച്ച് അക്ഷരവെളിച്ചം പകര്‍ന്ന മലപ്പുറത്തെ സാക്ഷരതാ പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസായിരുന്നു. ഇന്ന് രാവിലെ മമ്പുറത്തെ ജ്യേഷ്ഠത്തിയുടെ വീട്ടില്‍ വച്ചാണ് മരണം. ഒരു മാസത്തോളമായി കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു,. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഒരു മണിക്ക് പിഎസ്എംഒ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. സ്ത്രീകള്‍ക്ക് മാത്രമാണ് പൊതുദര്‍ശനത്തിന് അനുമതിയുള്ളത്. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം ആറ് മണിയോടെ നടുവില്‍ പള്ളിയില്‍ ഖബറടക്കും.