
തിരുവനന്തപുരം: പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്. അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമ്മേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദൂരെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.