
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി. ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. നേരത്തെ നിരന്തരം ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ചിരുന്ന മന്ത്രി ഇന്ത്യന്‍ കര-വ്യേമ സേനകളുടെ തിരിച്ചടിയില്‍ നിലപാട് മാറ്റുകയായിരുന്നു.
ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു ഖവാജ ആസിഫ് പറഞ്ഞിരുന്നു. എന്നാല്‍ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതോടെ ചര്‍ച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്ന് ക്വാജ ആസിഫ് വ്യക്തമാക്കുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.