തിരൂരങ്ങാടിയിൽ പാലിയേറ്റീവ് ട്രൈനിംഗ് ക്യാമ്പ് നടത്തി ; പഠിതാക്കൾക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും ഗവ: താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ട്രൈനിംഗിന് എത്തിയ വളണ്ടിയർമാർക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ തയ്യാറായത് വളണ്ടിയർ മാർക്ക് ആവേശം നൽകി.

വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി അദ്ധ്യക്ഷ്യം വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഡോ: ഹാഫിസ് റഹ്മാൻ, ജെ.എച്ച്. ഐ. കിഷോർ, നഴ്സിംഗ് സുപ്രണ്ട് ലിജാ എസ്. ഖാൻ,പാലിയേറ്റീവ് നഴ്സ് ജൂണി, പാലിയേറ്റീവ് കോ-ഓർഡിനേറ്റർ സജ്ന എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് നഴ്സ് , ജനിത ഫൈസൽ താണിക്കൽ, സൈഫുന്നീസ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!