
മൂന്നിയൂര്‍ : പാറക്കടവ് ജിസിസി കെഎംസിസിയുടെ മാസാന്ത സഹായ സാന്ത്വന പദ്ധതിയായി മുസാഅദ. നിര്‍ധനരും, ചേര്‍ത്ത് പിടിക്കപ്പെടേണ്ടവരുമായ തിരഞ്ഞെടുത്ത 18 കുടുംബങ്ങള്‍ക്ക് / വ്യക്തികള്‍ക്ക് പാറക്കടവ് കെഎംസിസിയുടെ കനിവുള്ള കരുതലായി മാസാന്ത സഹായം വീട്ടിലെത്തിക്കുന്ന സദുദ്യമമായ മുസാഅദക്ക് തുടക്കമായി. ഫണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വിപി സൈതലവി എന്ന കുഞ്ഞാപ്പുവിന് പാറക്കടവ് ജിസിസി കെഎംസിസി ഭാരവാഹികള്‍ കൈമാറി
ചടങ്ങില് വിപി വാപ്പുട്ടു ഹാജി, വാര്‍ഡ് മെംബര്‍ ശംസുദ്ദീന്‍ മണമ്മല്, ഖാലിദ് മണമ്മല്‍, അബ്ദുല്‍ ഗഫൂര്‍ എംപി, സാജിദ് മൂന്നിയൂര്‍, ജംഷീര്‍ കെവി, റഷീദ് കൊറ്റിയില്‍, ബഷീര്‍ സിഎം, കുഞ്ഞു വിപി, അലീഷ സിഎം എന്നിവര്‍ പങ്കെടുത്തു.