പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലാമേള സമാപിച്ചു

ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, സി.ബി.എച്ച്.എസ്. എസ് വള്ളിക്കുന്ന്, ജി.യു.പി.എസ് അരിയല്ലൂർ, ജി.എം.യു.പി.എസ് പാറക്കടവ് ജേതാക്കൾ

മൂനിയുർ : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവ സമാപന സമ്മേളനം തബല ഗിന്നസ് ജേതാവ് സുധീർ കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. മാനേജർ പി.കെ മുഹമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. ജനറല്‍ കണ്‍വീനര്‍ എം.കെ. ഫൈസൽ, സി.മുഹമ്മദ് മുനീർ, താഹിർ കൂഫ, ഒ. ഷൗക്കത്തലി, അഹമ്മദ് കബീർ, കെ.പി വിജയകുമാർ, ഹാഷിഖ് ചോനാരി, എം.പി ഖൈറുന്നീസ, കെ.എന്‍ പ്രമോദ്, കെ.എസ് ബിനു, പി.വി. ഹുസൈൻ, പി.സുധീർ, എ.വി അക്ബറലി, ഇർഷാദ് ഓടക്കൽ, ഡി.വിപിൻ, മുജാഹിദ് പനക്കൽ, എം.അലി അസ്ഹർ, കെ.കെ ഷബീറലി, പി.മീര, കെ.വി.അബ്ദുൽ ഹമീദ്, ഇ ഷമീർ ബാബു, എ.മുഹമ്മദ് ഇർഫാന്‍, എം.പി മഹ്റൂഫ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൽ.പി ജനറൽ വിഭാഗത്തിൽ ജി.എം.യു.പി.എസ് പാറക്കടവ്, ജി.യു.പി.എസ് അരിയല്ലൂർ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനവും എ.എൽ.പി.എസ് കൊളക്കാട്ടുചാലി രണ്ടാം സ്ഥാനവും, എ.യു.പി. എസ് തിരുത്തി, എ.യു.പി എസ് ചിറമംഗലം മൂന്നാം സ്ഥാനവും നേടി. എൽ.പി അറബിക് വിഭാഗത്തിൽ ജി.എൽ.പി.എസ് വള്ളിക്കുന്ന്, എ.എം.എം.എ.എം.യു.പി.എസ് ചേലൂപാടം, എ.എം.യു.പി.എസ്.ഉള്ളണം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.

യു.പി. ജനറൽ വിഭാഗത്തിൽ ജി.യു.പി.എസ് അരിയല്ലൂർ, എ.യു.പി.എസ് വെളിമുക്ക് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനവും വി.ജെ. പള്ളി. എ എം.യു.പി സ്കൂൾ രണ്ടാം സ്ഥാനവും, എ.യു.പി.എസ് ചിറമംഗലം മൂന്നാം സ്ഥാനവും നേടി. യു.പി.അറബിക് വിഭാഗത്തിൽ വി.ജെ.പള്ളി. എ.എം.യു.പി.സ്കൂൾ ഒന്നാം സ്ഥാനവും എ എം.യു.പി.എസ് പാലത്തിങ്ങൽ, എ.യു.പി.എസ്. വെളിമുക്ക് രണ്ടാം സ്ഥാനവും എൻ.എ.യു.പി.എസ് വള്ളിക്കുന്ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. സംസ്കൃത വിഭാഗത്തിൽ എ.യു.പി. എസ് ചിറമംഗലം, ജി.യു.പി. എസ് അരിയല്ലൂർ, എൻ.എ.യു.പി. എസ് വള്ളിക്കുന്ന് എന്നീ സ്കൂളുകളും വിയികളായി.

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ സി.ബി.എച്ച്.എസ്. എസ് വള്ളിക്കുന്ന്, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ തുടങ്ങിയ സ്കൂളുകളും, ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.എച്ച്.എസ്,എസ് തിരൂരങ്ങാടി, സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന് എന്നീ സ്കൂളുകളും, ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ എം.വി.എച്ച്.എസ്.എസ്. അരിയല്ലൂർ, എസ്.എൻ.എം.എച്ച്. എസ്, എസ് പരപ്പനങ്ങാടി, സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന് എന്നീ സ്കൂളുകളും വിജയിച്ചു.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്ര, എസ്.എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി എന്നീ സ്കൂളുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി.

മേളയില്‍ എല്‍.പി വിഭാഗത്തില്‍ 23 ഇനങ്ങളിലും യു.പി വിഭാഗത്തില്‍ 38, ഹൈസ്കൂള്‍ വിഭാഗത്തില്‍ 90, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 99 ഇനങ്ങളിലുമായി മത്സരം നടന്നു. കൂടാതെ പ്രത്യേക പരിഗണന നല്‍കുന്ന കുട്ടികള്‍ക്ക് നടത്തിയ പരിപാടികളില്‍ 74 ഇനങ്ങളില്‍ 180 കുട്ടികളും പങ്കെടുത്തു. 8 വേദികളിലും 19 ക്ലാസ്സ് മുറികളിലുമായി 4 ദിവസങ്ങളില്‍ ആകെ 324 ഇനങ്ങളില്‍ 4000 ല്‍ പരം കലാ പ്രതിഭകള്‍ മത്സരത്തിന്റെ ഭാഗമായി.

error: Content is protected !!