പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവം വെളിമുക്ക് എയുപി സ്കൂളിൽ

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര . പ്രവർത്തിപരിചയ ഐടി മേളകൾ ഒക്ടോബർ 17, 18 ,19 തിയ്യതികളിൽ ചേളാരി വെളിമുക്ക് എ യു പി സ്കൂളിൽ വച്ച് നടക്കുന്നു. പ്രവർത്തിപരിചയ, ഗണിതശാസ്ത്ര സംബന്ധ തത്സമയ മത്സരങ്ങൾ വി. ജെ പള്ളി എ.എം.യു.പി സ്കൂളിലാണ് നടക്കുക.

വീഡിയോ

ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയിൽ മെഡിക്കൽ കോളേജ് , ആയുർവേദ കോളേജ്, എക്സൈസ് ,വനംവകുപ്പ് ,കലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പുരാവസ്തു , ഫിഷറീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ പ്രദർശനവും ഉണ്ടായിരിക്കും.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx

പൊതുജനങ്ങൾക്ക് മേള കാണാൻ അവസരം ഒരുക്കുന്നുണ്ട്. മേളയുടെ വിജയത്തിന് വേണ്ടി വള്ളിക്കുന്ന് എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
തിരൂരങ്ങാടി പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുനീർ.
പരപ്പനങ്ങാടി എഇഒ ടി പുരുഷോത്തമൻ ,
മേള ജനറൽ കൺവീനർ കെ കെ രജനി , എച്ച്. എം ഫോറം പ്രതിനിധി
പ്രമോദ് മാസ്റ്റർ
പ്രോഗ്രാം കൺവീനർ കെ പി സുധ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!