Tuesday, September 22

Tag: വള്ളിക്കുന്ന്

ആനങ്ങാടി ജംഗ്ഷനിലെ അശാസ്ത്രീയ സൈഡ് ഐറിഷ്;  പരാതിക്ക് പരിഹാരമായി
Other

ആനങ്ങാടി ജംഗ്ഷനിലെ അശാസ്ത്രീയ സൈഡ് ഐറിഷ്; പരാതിക്ക് പരിഹാരമായി

വള്ളിക്കുന്ന്: ആനങ്ങാടി ജംഗ്ഷനിൽ റോഡിന്റെ വശത്ത് അശാസ്ത്രീയമായി നിർമ്മിച്ച സൈഡ് ഐറിഷ് മൂലം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉണ്ടായിരുന്ന അപകടഭീഷണിക്ക് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടി സ്വീകരിച്ചത്.ജംഗ്ഷനിലെ വാഹന ഗതാഗതത്തിന് തടസ്സവും അപകടസാധ്യതയും സൃഷ്ടിക്കുന്ന രീതിയിലാണ് സൈഡ് ഐറിഷ് നിർമ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് MAPS പരാതി നൽകിയത്. റോഡിന്റെ വീതി, വാഹനങ്ങളുടെ സഞ്ചാരപാത, ജംഗ്ഷനിലെ ഗതാഗതത്തിരക്ക് എന്നിവ പരിഗണിക്കാതെയുള്ള നിർമ്മാണം അപകടങ്ങൾക്ക് കാരണമാകുമെന്നായിരുന്നു പരാതി.പ്രത്യേകിച്ച് മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടെ വാഹനങ്ങൾ റോഡിന്റെ വശത്തേക്ക് നീങ്ങുമ്പോൾ അപകടസാധ്യത വർധിക്കുന്ന സാഹചര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാത്രികാലങ്ങളിലും മഴക്കാല...
വള്ളിക്കുന്നിന്റെ നവവികസന കുതിപ്പിന് തുടക്കം: ‘ വി ഫോർവേഡ് ഫ്യൂച്ചർ വള്ളിക്കുന്ന് സമ്മിറ്റ്’ 7-ന് ചേളാരിയിൽ നടക്കും
Local news

വള്ളിക്കുന്നിന്റെ നവവികസന കുതിപ്പിന് തുടക്കം: ‘ വി ഫോർവേഡ് ഫ്യൂച്ചർ വള്ളിക്കുന്ന് സമ്മിറ്റ്’ 7-ന് ചേളാരിയിൽ നടക്കും

വള്ളിക്കുന്ന് നിയോജകമണ്ഡലത്തെ എല്ലാ മേഖലകളിലും മാതൃകാപരമായി ഉയർത്തുകയും വരുംതലമുറയ്ക്കായി ഒരു സുസ്ഥിര വികസന മാതൃക കെട്ടിപ്പടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന കോൺക്ലേവ് 'V Forward Future Vallikkunnu Summit — സമഗ്ര വികസന പദ്ധതി രേഖാ സമർപ്പണം' 2026 ഓഗസ്റ്റ് 07 വെള്ളിയാഴ്ച ചേളാരി സെഞ്ച്വറി കൺവെൻഷൻ സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളും ഭാവിയിലെ നഗരവൽക്കരണ സാദ്ധ്യതകളും മുൻനിർത്തി തയ്യാറാക്കിയ ഈ ബൃഹദ് വികസന രേഖയുടെ അവതരണവും ചർച്ചയുമാണ് സമ്മിറ്റിലെ പ്രധാന ആകർഷണം.വിവിധ കമ്മിറ്റികളുടെ ഒരു മാസത്തെ ചർച്ചകൾക്കും ജനകീയ നിർദ്ദേശങ്ങൾക്കും ശേഷം രൂപപ്പെടുത്തിയ വിഷൻ ഡോക്യുമെന്റ് (കരട്)പ്രകാശനം ചെയ്യും; അടുത്ത 5 വർഷത്തിനുള്ളിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും: ടി. വി. ഇബ്രാഹിം എം.എൽ.എ ഈ വികസന സമ്മിറ്റിൽ രാഷ്ട്രീയ, സാമൂഹിക, ...
കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ അബ്ദു അന്തരിച്ചു
Obituary

കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ അബ്ദു അന്തരിച്ചു

വള്ളിക്കുന്ന് കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ പി പി അബ്ദു (73) അന്തരിച്ചു.ഭാര്യ, പരേതയായ നഫീസ. മക്കൾ: സുബൈദ, യൂസുഫ്, റഫീഖ്, നസീർ, യാസർ അറഫാത്ത്, റജീന.
പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു വിൽപന: വള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ
Crime

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു വിൽപന: വള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിൽപ്പന നടത്തുന്നു എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടും യുവാവിനെ പിടികൂടാത്ത പോലീസ് അവസാനം ഇന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസ് നെതിരെയാണ് പെൺകുട്ടികൾ പരപ്പനങ്ങാടി താനൂർ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിരുന്നത്. ലണ്ടനിൽ താമസിക്കുന്ന രാമനാട്ടുകര സ്വദേശിനിയായ യുവതി പരാതിയുമായി എത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത് എന്നാണ് പരാതി. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് ലഭിച...
വള്ളിക്കുന്നിൽ അഡ്വ സിപി മുസ്തഫ എൽഡിഎഫ് സ്ഥാനാർഥി
Politics

വള്ളിക്കുന്നിൽ അഡ്വ സിപി മുസ്തഫ എൽഡിഎഫ് സ്ഥാനാർഥി

വള്ളിക്കുന്ന് : മണ്ഡലത്തിൽ അഡ്വ. സി പി മുസ്തഫയെ LDF സ്വതന്ത്ര സ്ഥാനാർഥിയായി തീരുമാനിച്ചു. നാഷണൽ ലീഗിന് അനുവദിച്ച സീറ്റിൽ പാർട്ടിക്കാരനായ സ്ഥാനാർഥിയെ ലഭിക്കാത്തതിനെ തുടർന്ന് സിപിഎം അംഗമായ മുസ്തഫയെ സ്വതന്ത്ര സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോലിയുമായും ചർച്ച നടത്തിയിരുന്നെങ്കിലും ഇദ്ദേഹം തയ്യാറായില്ല. ഒടുവിൽ മുസ്തഫയെ തീരുമാനിക്കുകയായിരുന്നു. മൂന്നിയൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആണ്.മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം മഞ്ചേരി കോടതികളിലും പ്രാക്ടീസ് ചെയ്ത് വരുന്നു. പ്രമുഖ അഭിഭാഷകനായ മുസ്തഫ പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ടാണ്. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷൻ പ്രസിഡണ്ടുമാണ്. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്തഫ വെളിമുക്ക് പാലിയേറ്റീവിൻ്...
വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട്‌ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു
Local news

വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട്‌ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു

വള്ളിക്കുന്ന് : വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയില്‍ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. നഗരവനം പദ്ധതിയിലെ 80 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ കീഴയില്‍ ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരവനം, ബോട്ട്‌ജെട്ടി, ബോര്‍ഡ് വാക്ക് തുടങ്ങിയവ കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിലവില്‍ വരുന്നതോടെ പ്രദേശത്തെ ടൂറിസം മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും തദ്ദേശീയരായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും തൊഴിലാളികള്‍ക്കും പ്രദേശത്തെ ജനങ്ങള്‍ക്കും മെച്ചപ്പെട്ട വരുമാന മാര്‍ഗ്ഗങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ...
സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ വോളിബോൾ പ്രേമികൾ ആദരിച്ചു
Sports

സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ വോളിബോൾ പ്രേമികൾ ആദരിച്ചു

വള്ളിക്കുന്ന് : സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഋഷികേഷ് കുമാർ (വള്ളിക്കുന്ന് ), വൈസ് പ്രസിഡണ്ട് നാരായണൻ (ഉണ്ണി) ചേലേമ്പ്ര എന്നിവരെ, വള്ളിക്കുന്നിലെ ദേശീയ വോളിബോൾ താരങ്ങളുടെ കൂട്ടായ്മയായ അനുപവും, വോളി ഗ്രാമം വള്ളിക്കുന്നും ചേർന്ന് സംഘടിപ്പിച്ച വോളിബോൾ പ്രേമികളുടെ സംഗമം ആദരിച്ചു. അത്താണിക്കൽ സ്പെയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിന്റ് സെക്രട്ടറികെ. ടി. അബ്ദുറഹ്മാൻ (ബാവ) ഭാരവാഹികളെ പൊന്നാട അണിയിച്ചു. അനുപവ് പ്രസിഡണ്ട് എം. മോഹൻദാസ് അധ്യക്ഷനായി. ബാബു പാലാട്ട് വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തി.മുതിർന്ന വോളിബോൾ താരം എ പി ബാലൻ, ഇ. നീലകണ്ഠൻ നമ്പൂതിരി, കെ എൻ ചന്തു കുട്ടി മാസ്റ്റർ, എം പ്രേമൻ മാസ്റ്റർ, കെ പി മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി മുരളീധരൻ പാലാട്ട്, ട്രഷറർ ഇ.വീരമണി പ്രസംഗിച്ചു....
തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Accident

തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി: തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.15 ന് ആണ് സംഭവം. പാലക്കാട്ടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരം ത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ടെക്‌നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ്. അമ്മ: എൻ. പ്രതിഭ (അധ്യാപിക, മണ്ണൂർ സിഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ആദിത്യാ രാജേഷ് (പ്ലസ് വൺ വിദ്യാർഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ)....
പത്രവിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Accident

പത്രവിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാർഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ബാലാതിരുത്തിയിൽ താമസിക്കുന്ന ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) ആണ് മരിച്ചത്. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വെള്ളത്തിൽ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തിൽ ചവിട്ടിയതാണ് ഷോക്കേൽക്കാൻ കാരണം. തിരൂരങ്ങാടി ടുഡേ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 രാവിലെ 6.45 നാണ് സംഭവം. ബാലാതിരുത്തി അമ്പാളി പറമ്പിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് സമീപം ഷോക്കേറ്റു വീണു കിടക്കുന്ന നിലയിൽ ആയിരുന്നു. ഉടനെ കോട്ടക്കടവ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥിരമായി ഇതുവഴിയാണ് ശ്രീരാഗ് പത്ര വിതരണത്തിന് പോയിരുന്നത്. സമീപത്ത് ആമകളും ഷോക്കേറ്റ് ചത്ത നിലയിലാണ്. ശ്രീരാഗിന്റെ മാതാവ്: സുബിത...
വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
Local news

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്. ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാര...
ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം
Job

ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം

വള്ളിക്കുന്ന് അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടികാഴ്ച 12/02/2024 നു തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസില്‍ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ് യോഗ്യത ഡോക്ടര്‍ : എംബിബിഎസ് , കൂടാതെ ടിസിഎംസി രജിസ്ട്രഷനും ജെപിഎച്ച്എന്‍ ഗ്രേഡ് 2 : ഗവണ്‍മെന്റ് അഗീകൃത എഎന്‍എം, ജിഎന്‍എം...
മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു
Accident

മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു

വള്ളിക്കുന്ന്: മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ആലിക്കോയയുടെ മകൾ ബുഷ്റ(40) ആണ് മരിച്ചത്. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ്. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാ...
ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു
Accident

ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു

വള്ളിക്കുന്ന് : ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു. അരിയല്ലൂർ കെടക്കളത്തിൽ ഉണ്ണിനായരുടെ മകൻ ശ്രീധരൻ എന്ന ശ്രീനിവാസൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം. രവി മംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചിട്ട മരങ്ങൾ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് അപകടം. മരം കയറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ മരം തെന്നി ദേഹത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവം വെളിമുക്ക് എയുപി സ്കൂളിൽ
Education

പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവം വെളിമുക്ക് എയുപി സ്കൂളിൽ

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര . പ്രവർത്തിപരിചയ ഐടി മേളകൾ ഒക്ടോബർ 17, 18 ,19 തിയ്യതികളിൽ ചേളാരി വെളിമുക്ക് എ യു പി സ്കൂളിൽ വച്ച് നടക്കുന്നു. പ്രവർത്തിപരിചയ, ഗണിതശാസ്ത്ര സംബന്ധ തത്സമയ മത്സരങ്ങൾ വി. ജെ പള്ളി എ.എം.യു.പി സ്കൂളിലാണ് നടക്കുക. https://youtu.be/FzL-Qg0I838 വീഡിയോ ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയിൽ മെഡിക്കൽ കോളേജ് , ആയുർവേദ കോളേജ്, എക്സൈസ് ,വനംവകുപ്പ് ,കലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പുരാവസ്തു , ഫിഷറീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx പൊതുജനങ്ങൾക്ക് മേള കാണാൻ അവസരം ഒരുക്കുന്നുണ്ട്. മേളയുടെ വിജയത്തിന് വേണ്ടി വള്ളിക്കുന്ന് എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യരക്ഷാധ...
ജാമ്യത്തിലിറങ്ങി മുങ്ങി, മാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ
Crime

ജാമ്യത്തിലിറങ്ങി മുങ്ങി, മാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ

പരപ്പനങ്ങാടി :മാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ. 2006 ജനുവരി മാസം 26 ഫെബ്രുവരി മാസം നാല് എന്നീ ദിവസങ്ങളിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലെ പ്രതിയായ കോഴിക്കോട് ജില്ല ,ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടിൽ ഹസ്സൻ കോയയുടെ മകൻ വെബ്ലി സലിം എന്നു വിളിക്കുന്ന സലിം, 42 വയസ് എന്നയാളെ കോഴിക്കോട് കല്ലായിയിൽ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ പുഴക്കൽ വീട്ടിൽ മോഹൻ ദാസിന്റെ ഭാര്യ പത്മിനിയുടെ നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടിൽ സത്യനാരായണന്റെ ഭാര്യ ഷീജയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും മോഷണം ചെയ്തതിന് 2006 ൽ പർപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികളെ...