Sunday, August 17

സംസ്ഥാന ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കവുമായി പരപ്പനാട് വാക്കേഴ്സ് താരം

തിരൂരിൽ വെച്ച് നടന്ന കേരള സംസ്ഥാന അമേച്വർ ബോക്സിങ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പരപ്പനാട് വാക്കേസ് ക്ലബ്ബ് താരം പവന എസിന്   ഗോൾഡ് മെഡൽ ലഭിച്ചു. സബ്ജൂനിയർ വിഭാഗം 67  കിലോ  കാറ്റഗറിയിലാണ് പവനക്ക് ഗോൾഡ് മെഡൽ ലഭിച്ചത്. പരപ്പനങ്ങാടി കോവിലകം റോഡിൽ രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളും അരിയല്ലൂർ മാധവാനന്ത ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമാണ്.

error: Content is protected !!