പരപ്പനങ്ങാടി നഗരസഭ കേരളോത്സവം : ഫുട്ബോൾ മത്സരത്തിൽ ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങൽ വിജയികൾ

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ ഡി.ഡി ഗ്രൂപ്പ്‌ പാലത്തിങ്ങൽ വിജയികളായി. വാശിയേറിയ കലാശ പോരാട്ടത്തിൽ എക്സ് പ്ലോഡ് ഉള്ളനത്തിനെ പരാജയപ്പെടുത്തിയാണ് ഡി.ഡി ഗ്രൂപ്പ് ജേതാക്കളായത്. വിജയികൾക്ക് ചെയർമാൻ ട്രോഫി വിതരണം നടത്തി.

2 ദിവസമായി നടന്ന ഫുട്ബോൾ മാമാങ്കം വിജയിപ്പിച്ച കായിക പ്രേമികൾക്ക് നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നന്ദി രേഖപ്പെടുത്തി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി നിസാർ അഹമ്മദ്, കൗൺസിലർമാരായ അസീസ് കൂളത്ത്,ജാഫറലി എൻ.കെ,നഗരസഭ സ്പോർട്സ് കോഡിനേറ്റർ അരവിന്ദൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!