പരപ്പനങ്ങാടി നഗരസഭ കേരളോത്സവം : വടംവലി മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍

പരപ്പനങ്ങാടി: നഗരസഭ കേരളോത്സവം വടംവലിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ വിജയികളായി. ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ വിജയമാണ് ഡി. ഡി ഗ്രൂപ്പ് നേടിയെടുത്തത്.ഇത്തവണയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിന് ഡി.ഡി ഗ്രൂപ്പ് പങ്കെടുക്കും.

വിജയികളായ ഡി.ഡി ഗ്രൂപ്പിന് നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ട്രോഫി വിതരണം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, എന്‍ കെ ജാഫര്‍ അലി, നഗരസഭ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ അരവിന്ദന്‍ എന്നിവരും പങ്കെടുത്തു.

error: Content is protected !!