ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി ഫണ്ട് കൈമാറി

വേങ്ങര : പറപ്പൂര്‍ ഹോപ്പ് ഫൗണ്ടേഷന് കീഴില്‍ നിര്‍മ്മിക്കുന്ന ഡയാലിസിസ് സെന്ററിന് പറപ്പൂര്‍ 19-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി. വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷറഫുദ്ദീന്‍ ഹുദവി, സെക്രട്ടറി പി കെ അഷ്‌റഫ് മാസ്റ്റര്‍, മെമ്പര്‍ ടി അബ്ദുറസാഖ്, ജഹ്ഫര്‍ തോട്ടുങ്ങല്‍, ലീഗ് സെക്രട്ടറി എം.കെ കുഞ്ഞിമൊയ്തീന്‍, ഹോപ്പ് ഫൗണ്ടേഷന്‍ ഭാരവാഹികളായ സി.അയമുതു മാസ്റ്റര്‍, വി.എസ് മുഹമ്മദലി, എന്‍.മജീദ് മാസ്റ്റര്‍, എ എ മുഹമ്മദ് കുട്ടി, എ.പി മൊയ്തുട്ടി ഹാജി എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!