ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം തറയിട്ടലിന്റെ സഹായ ഹസ്തം

കൊണ്ടോട്ടി : നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നിര്‍വ്വഹിക്കുന്ന ഏറ്റവും വലിയ സ്ഥാപനമായ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് തറയിട്ടാലിന്റെ സഹായ ഹസ്തം. ക്ലബ്ബ് നടത്തിയ ഫണ്ട് കളക്ഷന്‍ 110000/ രൂപ സെന്റര്‍ ചെയര്‍മാന്‍ പി എ ജബ്ബാര്‍ ഹാജിക്ക് ക്ലബ് ചെയര്‍മാന്‍ സി മൂസ കുരികള്‍ കൈമാറി.

പ്രസിഡന്റ് ശരീഫ് വിപി , സെക്രട്ടറി ഷുക്കൂര്‍ ,ഹംസ ,സകരിയ ,അലി ,അര്‍ഷാദ് എന്നിവര്‍ ആശംസ അറിയിച്ചു, കോ ഓര്‍ഡിനേറ്റര്‍ റഹീം തറയിട്ടാല്‍ നന്ദി രേഖപ്പെടുത്തി, മറ്റു ക്ലബ്ബ് ഭാരവഹികളും പങ്കെടുത്തു.

53 ഡയാലിസിസ് മെഷീനുകളിലായി 250 ലധികം കിഡ്‌നി രോഗികളുടെ ഡയാലിസിസാണ് നിലവില്‍ നടന്നു വരുന്നത് . സൗജന്യ മൊബൈല്‍ ലാബ് , ഫിസിയോതെറാപ്പി , ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭം , ജലപരിശോധന മൊബൈല്‍ ലാബ്, തുടങ്ങി ആരോഗ്യമേഖലയില്‍ വലിയരീതിയില്‍ ഈ സ്ഥാപനം ഇടപെടുന്നുണ്ടെന്നും ഒപ്പം പാരാമെഡിക്കല്‍ കോളേജിലും നടന്നു വരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ 4 തവണ നല്‍കിയത് പോലെ ഇത്തവണയും ഫണ്ട് കൈമാറുന്നതിന് ഭാഗമാകാന്‍ സാധിച്ചുവെന്നും ക്ലബ് മെമ്പര്‍മാരുടെയും അതുപോലെ അവരുടെ സുഹൃത്തുക്കളുടെയും അതിയായ സഹകരണം കൊണ്ട് മാത്രമാണ് ഇത്രയും തുക കൊടുക്കാന്‍ സാധിക്കുക്കുന്നതെന്നും ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.

error: Content is protected !!