Tuesday, January 20

പടിക്കൽ ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ പടിക്കൽ ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പടിക്കൽ സ്വദേശി പരേതനായ ചക്കാല കുഞ്ഞീന്റെ മകൻ അബ്ദുൽ അസീസ് (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് അപകടം. കോഹിനൂർ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.

error: Content is protected !!