വയോജനങ്ങള്‍ക്ക് പെന്‍ഷനുകള്‍, മരുന്നുകള്‍ എന്നിവ കൃത്യമായി നല്‍കണം ; വേങ്ങര വയോജന ഗ്രാമസഭ

വേങ്ങര : 60 വയസ്സ് കഴിഞ്ഞ എല്ലാ വയോജനങ്ങള്‍ക്കും എ പി എല്‍, ബി പി എല്‍, വ്യത്യാസമില്ലാതെ ക്ഷേമ പെന്‍ഷനുകളും മരുന്നുകളും കൃത്യമായി നല്‍കണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കാഴ്ച പരിമിതിയുള്ള എല്ലാവര്‍ക്കും കണ്ണടകള്‍ നല്‍കണമെന്നും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. വയോജനങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വയോജന ഗ്രാമസഭയില്‍ ഉന്നയിക്കപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി പരിഹരിക്കുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസല്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന വയോജനഗ്രാമ സഭയില്‍ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ സലിം, സായം പ്രഭ ഹോം കോഡിനേറ്റര്‍ എ കെ ഇബ്രാഹിം, മുണ്ടിയന്തടം വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഇക്ബാല്‍ പുല്ലംബലവന്‍, എന്നിവര്‍ പ്രസംഗിച്ചു. വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും, സൂപ്പര്‍വൈസര്‍, നന്ദിയും പറഞ്ഞു.

error: Content is protected !!