പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ; ആദ്യ അലോട്ട്മെന്റ് ജൂൺ 2ന്

2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി.

മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2ന് വൈകിട്ട് 5 മണിയ്ക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണിവരെ നേടാം. ഇതിനോടൊപ്പം മോഡൽ റെസിഡൻഷ്യൽ സ്കൂളികളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർസ് ക്വട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ക്ലാസുകൾ ആരംഭിക്കുക.

error: Content is protected !!