തിരൂരങ്ങാടി: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി എസ്.. ഡി.പി.ഐ സമരം. +1 മലപ്പുറത്തെ മുഴുവൻ വിദ്യാർഥികൾക്കും ‘ സൗകര്യമൊരുക്കുക.
എന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടന്നു.. ചെമ്മാട് നടന്ന സമരത്തിൽ SDPI തിരൂരങ്ങാടി മുൻസിപ്പൽ പ്രസി: ജാഫർ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു.
സമരം തിരൂരങ്ങാടിമണ്ടലം ഉപാദ്യക്ഷൻ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു.
മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന കേരള രൂപീകരണം തൊട്ട് നേരിടുന്നതാണന്നും, ഇന്നുവരെ ഇതിന് പരിഹാരം കാണാത്തത് എന്ത് കൊണ്ടാണന്ന് മറുപടി പറയേണ്ടത് ഇരുമുന്നണികളാണന്നും അദ്ധേഹം പറഞ്ഞു. പ്രശ്ന പരിഹാരം കാണുന്നതിന് പകരം ഇരുകൂട്ടരും കാണിക്കുന്ന ഒത്തുതീർപ്പ് നാടകം മലപ്പുറത്തോടുള്ള നീതികേടാണന്നും അദ്ധേഹം കൂട്ടി ചേർത്തു: സൈതുപള്ളി പടി (വെൽ ഫയർ പാർട്ടി, യാസിൻ തിരൂരങ്ങാടി, (പി.ഡി.പി) മു0ഹമ്മദ് ഹാസിഫ് (കേമ്പസ് ഫ്രണ്ട് ), ഇജാസ് (ഫ്രറ്റേണിറ്റി ), അബ്ബാസ്(പോപ്പുലർ ഫ്രണ്ട് ) സംസാരിച്ചു.മുഹമ്മദ് ജമാൽ നന്ദിയും പറഞ്ഞു.