എസ്.ഡി.പി.ഐ ജനമുന്നേറ്റ യാത്ര ; വേങ്ങര മണ്ഡലം പ്രചരണജാഥ തുടങ്ങി

വേങ്ങര : ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക,കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജനാധിപത്യ ചിന്തയെ വീണ്ടെടുക്കുന്നതിന് വേണ്ടി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റയാത്രക്ക് 20ന് മലപ്പുറത്ത് നല്‍കുന്ന സ്വീകരണത്തിന്റെ പ്രചരണാര്‍ത്ഥം വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാഹന പ്രചരണജാഥ തുടങ്ങി.

ജില്ലാ കമ്മിറ്റിയംഗം എം പി മുസ്തഫ മാസ്റ്റര്‍ ജാഥാ ക്യാപ്റ്റന്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുല്‍നാസറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ എം ഖമറുദ്ദീന്‍, സി പി അസീസ് ഹാജി, എ മന്‍സൂര്‍, സി വി യൂസുഫ് അലി മാസ്റ്റര്‍, പി കെ അബൂബക്കര്‍, കെ കെ സൈതലവി സംസാരിച്ചു. ജാഥ ഇന്ന് ഒതുക്കുങ്ങല്‍, പറപ്പൂര്‍, പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

error: Content is protected !!