Thursday, September 18

16 കാരിയെ പീഡിപ്പിച്ചു ; പോക്‌സോ കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാലക്കാട്: 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാലക്കാട് പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറുമായ അജീഷിനെയാണ് (28) അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്.

മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം അരീക്കോട് ക്യാംപില്‍ എത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെണ്‍കുട്ടിയുടെ പരാതിയിലാണു കേസ്. ഇയാള്‍ നേരത്തെയും മറ്റൊരു പെണ്‍കുട്ടിക്കെതിരെ മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!