കോഴിക്കോട് : നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരം കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തത്.
നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു അനില്‍ കുമാര്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടത്. സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.