ഹരിത സമിതിയുടെ പി ആര്‍ എ മീറ്റിങ്ങും ജനറല്‍ബോഡി യോഗവും നടന്നു

തിരൂരങ്ങാടി : കേരളത്തില്‍ ജനകീയ പങ്കാളിത്തത്തിലൂടെ വനസംരക്ഷണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തികളുടെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്കില്‍ പങ്കാളിത്ത ഹരിത സമിതിയുടെ പി ആര്‍ എ മീറ്റിങ്ങും ജനറല്‍ബോഡി യോഗവും നടന്നു. തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡണ്ട് കെ ടി സജിത ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ കാലം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ജനങ്ങളെക്കൂടി വിശ്വാസത്തില്‍ എടുത്ത് അവരുടെ അവിപ്രായങ്ങളും ആശയങ്ങളും കൂടി പരിഗണിച്ചു കൊണ്ട് മാത്രമേ പ്രകൃതി സംരക്ഷണം പ്രാവര്‍ത്തികമാകൂ. വനം വന്യജീവി ദേശീയ വനനയത്തില്‍ സംയോജിത വനപരിപാലനം ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് നടപ്പിലാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചപ്പോള്‍ ജനപങ്കാളിത്തത്തിന് കൂടുതല്‍ മുന്‍ഗണന നല്കിക്കൊണ്ട് അതിനെ പങ്കാളിത്ത വനപരിപാലനം എന്ന നിലയില്‍ പരിവര്‍ത്തനപ്പെടുത്തി. പങ്കാളിത്ത വനപരിപാലനം ഇന്ന് സംസ്ഥാന വനം വകുപ്പിന്റെ വനപരിപാലനശ്രമങ്ങളാരംഭിച്ചിട്ട് ഏകദേശം രണ്ട് ദശകങ്ങള്‍ പിന്നിടുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലി ഒടിയില്‍ പീച്ചു, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചര്‍, മുന്നിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം സുഹറാബി, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ട് .ടി വിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാരായ സ്റ്റാര്‍ മുഹമ്മദ്, സി സി ഫൗസിയ, പി ടി ബിന്ദു, ബിഡിഒ ഒകെ പ്രേമരാജന്‍, ആര്‍ കീര്‍ത്തി, ഐ എഫ് എസ് (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, നോര്‍ത്തേണ്‍ റീജിയണ്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് മുഹമ്മദ് സൈനുല്‍ അബ്ദിന്‍ സ്വാഗതവും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി എസ് മുഹമ്മദ് നിഷാല്‍ നന്ദിയും പറഞ്ഞു

error: Content is protected !!