പ്രൊഫ: പി മമ്മദ് ഒന്നാം ചരമവാർഷികം ഏപ്രിൽ 20 ന് ; സ്വാഗത സംഘം രൂപീകരിച്ചു

തിരൂരങ്ങാടി : സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, എകെപിസിടിഎ, സാന്ത്വം മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പ്രൊഫ. പി മമ്മദിൻ്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 20 ന് ഞായറാഴ്ച ആചരിക്കും. ഇതിൻ്റെ ഭാഗമായി അന്ന് വൈകുന്നേരം 7 ന് അനുസ്മരണ പൊതുസമ്മേളനം സംഘടിപ്പിക്കും. വാർഷികാചരണം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘ രൂപീകരിച്ചു. രൂപീകരണ യോഗം സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദലി അധ്യക്ഷനായി. അഡ്വ. സി ഇബ്രാഹിംകുട്ടി, എ ടി ജാബിർ, ഇ പി മനോജ്, ഖമറുദ്ദീൻ കക്കാട്, പി കെ മജീദ്, കെ ടി കലാം, ഷൗക്കത്ത് തേക്കിൽ, സയ്യിദ് ജുനൈദ് തങ്ങൾ കക്കാട്, പി കെ ഇസ്മായിൽ, സി സി റിയാസ്, എൻ പി അസീസ്, വി ഷബീർ, ടി ഷംലീക്ക്, എം ആഷിഖ്, വി മൊയ്തീൻകുട്ടി, കെ എം അഷ്റഫ്, കെ എം അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി കെ മുഹമ്മദാലിയെ തിരഞ്ഞെടുത്തു.
ഏപ്രിൽ 20ന് നടക്കുന്ന അനുസ്മരണ പൊതുയോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, ഡോ. കെ ടി ജലീൽ എംഎൽഎ, പ്രൊഫസർ എം എം നാരായണൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും

error: Content is protected !!