Tuesday, September 16

കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് ഉദ്ഘാടനത്തിന് എത്തി പ്രമുഖ സിനിമ താരം

വേങ്ങര : കണ്ണമംഗലം ബി. എച്ച്‌.എം ഐ ടി ഇ ആർട്ട്‌ ഫെസ്റ്റ് “മിറാക്കി 2023” എന്ന പേരിൽ സംഘടിപ്പിച്ചു. ചടങ്ങ് സിനിമ താരം മീനാക്ഷി മാധവി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ കെ.സി സിന്ധു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ തസ്‌ലീന സലാം, മാനേജർ റിയാസ് മാസ്റ്റർ, കോളേജ് യൂണിയൻ ചെയർമാൻ അജ്മൽ മുർഷിദ്, വിഘ്നേഷ് മാസ്റ്റർ, ബിന്ദു ടീച്ചർ, എം.പി.ത്രേസ്യ എന്നിവർ പ്രസംഗിച്ചു.

ഫൈൻ ആർട്സ് സെക്രട്ടറി അനഘ നന്ദി പ്രകാശിപ്പിച്ചു . അധ്യാപക വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.

error: Content is protected !!